മലപ്പുറം: കമാല്‍ വരദൂരിനെ ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജായി മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചു. സി.പി സൈതലവി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 1996 ല്‍ ചന്ദ്രികയില്‍ ചേര്‍ന്ന കമാല്‍ വരദൂര്‍ 2015 മുതല്‍ ചീഫ് ന്യൂസ് എഡിറ്ററാണ്. രാജ്യാന്തര കായിക റിപ്പോര്‍ട്ടിംഗില്‍ വിഖ്യാതനാണ്. നാളെ ചുമതലയേല്‍ക്കും.
ചന്ദ്രികയുടെ ആധുനികവല്‍കണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരാനും ഇതിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഡയരക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.