തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതി തന്നെ നിലപാടെടുത്തതു ജുഡീഷ്യറിയോടുള്ള തന്റെ വിശ്വാസം വര്‍ധിപ്പിച്ചതായി സംവിധായകന്‍ കമല്‍. ദേശീയത അടിച്ചേല്‍പിക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ സിനിമാ ഡയറി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന മലയാളസിനിമ എന്ന ചര്‍ച്ചയില്‍ സംവിധായകന്‍ ആഷിക് അബു, നടി റിമ കല്ലിങ്കല്‍, നടന്‍ ്അനൂപ് മേനോന്‍ എന്നിവരും പങ്കെടുത്തു.
തിയ്യേറ്ററുകളിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട് കമല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. കമല്‍ പാക്കിസ്താനിലേക്ക് പോകണമെന്നായിരുന്നു അവരുടെ ആവശ്യം.