X

‘ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ വെടിവെച്ചു കൊല്ലുന്നത്?’; ഹിന്ദുമഹാസഭാ നേതാവിന് മറുപടി നല്‍കി കമല്‍ഹാസന്‍

ചെന്നൈ: വെടിവെച്ചു കൊല്ലണമെന്ന ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശര്‍മയുടെ പ്രസ്താവനക്കു മറുപടിയുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ജയിലില്‍ സ്ഥലമില്ലാത്തതു കൊണ്ടാണോ തന്നെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില വിഭാഗങ്ങളെ ചോദ്യം ചെയ്താല്‍ അവര്‍ നമ്മളെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണ്. അതാണ് ഇത്തരക്കാരെ ഭീഷണി മുഴക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.
രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ കമല്‍ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് വിവാദ പ്രസ്താവന നടത്തിയ അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവ് രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം. കമലിനെയും സമാനചിന്താഗതിക്കാരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭ നേതാവ് അശോക് ശര്‍മ്മ പറഞ്ഞത്.

chandrika: