X
    Categories: indiaNews

കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നമായി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: സിനിമാ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാത്തതിന് എതിരെ കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച് ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നന്ദി അറിയിച്ചു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നത്തില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാനത്ത് ഒട്ടാകെ 3.77 ശതമാനം വോട്ട് നേടിയിരുന്നു.

കഴിഞ്ഞ മാസം വരെ പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് കിട്ടിയിരുന്നില്ല. എന്നാല്‍ പുതുച്ചേരിയില്‍ പാര്‍ട്ടിക്ക് ടോര്‍ച്ച് തന്നെ ചിഹ്നമായി ലഭിച്ചിരുന്നു.

 

Test User: