താര സംഘടനയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. അ.ങ.ങ.അ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്‍ വ്യക്തമാക്കി. താരസംഘടനയില്‍ നിന്നും രാജിവച്ച നാലുപെണ്‍കുട്ടികളുടെ ധീരമായ നിലപാടാണെന്നും അവരെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കമല്‍ പറഞ്ഞു.
എന്തുകൊണ്ട് വിവാദ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരം, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ഈ സംഘടനയിലെ നിര്‍ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. സംവിധായക ജീവിതത്തിലെ 35 വര്‍ഷത്തിന്റെ അനുഭവത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞതാണ് ഇത് കമല്‍ വ്യക്തമാക്കി.
സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗീക ചൂഷണം നടക്കുന്നുണ്ട്. ഇന്ന പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്തു പറയുന്നതുകൊണ്ടാണ് ജനം അറിയുന്നത്. ഈ ലൈംഗീക ചൂഷണത്തേക്കാള്‍ ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യം. ജാതിയമായ വേര്‍തിരിവ് ഏറ്റവും കൂടുതല്‍ ഉള്ള മേഖല തന്നെയാണ് സിനിമയെന്നും കമല്‍ പറഞ്ഞു.
തിരുവന്തപുരം മാര്‍ ഇവാനിയോസ് ക്യാമ്പസില്‍ സംസ്‌കാര സാഹിതി സംസ്ഥാന ശില്‍പശാല ‘പ്രതിരോധത്തിന്റെ വര്‍ത്തമാനം’, പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം