X

‘എനിക്ക് എഴുത്തുകാരനാവേണ്ട, രാജ്യദ്രോഹക്കേസ് പിന്തുടരുന്നു, പുസ്തകം പിന്‍വലിച്ച് കത്തിക്കും’;കമല്‍ സി ചവറ

എഴുത്തു നിര്‍ത്തുന്നുവെന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എഴുത്തുനിര്‍ത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കമലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പുറത്തുവിട്ടിട്ടിട്ടും തന്റെ പേരിലുള്ള കേസ് പിന്‍വലിച്ചിട്ടില്ലെന്ന് കമല്‍ പറയുന്നു. വധഭീഷണിയുള്ള ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്റലിജന്റ്‌സ് തന്റെ വീട്ടില്‍ കയറിയിറങ്ങുകയാണ്. തനിക്ക് എഴുത്തുകരാനാവേണ്ട, എഴുത്തുകാരനായി ജീവിക്കാന്‍ ഒരാഗ്രഹവുമില്ല. പുസ്തകം പിന്‍വലിക്കാന്‍ ഗ്രീന്‍ബുക്‌സിനോട് പറഞ്ഞിട്ടുണ്ട്. മറ്റെന്നാള്‍ തന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തി വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് . ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍ . എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപി യും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പോലീസെടുത്ത നിലപാട് കണ്ടതാണ് . ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു . വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു . എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല .ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍ , ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇിങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു . അതൂ കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സി നോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെ ന്നാല്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കൂകയാണ് . എഴുത്തുകാരനാവണ്ട എനിക്ക് .മറ്റെ ന്നാല്‍ വൈകിട്ട് നാലൂ മണിക്ക് കിഡ്‌സന്‍ കോര്‍ണറി ല്‍ വച്ചാവും’ ഞാനത് ചെയ്യുക . ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കൂന്നു .

 

chandrika: