X

കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള ഭാഗങ്ങളാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

11.7 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദ്ദിഷ്ട പാത.11 സ്റ്റേഷനുകള്‍ വരുന്ന മെട്രോ സര്‍വീസിന് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ വരെ എത്തുന്നതോടെ കൊച്ചിയുടെ ഗതാഗതസൗകര്യങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Test User: