കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ ബുക്ക് മൈ ഷോ ആപ്പ് കൊച്ചി കോര്‍പറേഷന് കൈമാറിയില്ല. വിവരങ്ങള്‍ കൈമാറണമെന്ന് കോര്‍പറേഷന്‍ മെയില്‍ അയച്ചിരുന്നു. എന്നാല്‍ മൃദംഗവിഷനും മറുപടി നല്‍കാന്‍ തയ്യാറായില്ല.
അതേസമയം കോര്‍പറേഷന്റെ ലെറ്റര്‍ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്നാണ് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെടുന്നത്.