കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. സി.പി.എമ്മിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ സംഘിയാക്കുന്നതാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന്‍ ആരോപിച്ചു. എല്ലാവര്‍ക്കും ഇടമുള്ള വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം സി.പി.എമ്മിനെ ഓര്‍മിപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ വിമർശകനെ
സംഘിയാക്കുകയാണ് പാർട്ടി അനുഭാവികളുടെ രീതി.ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെച്ച് അവർ ധനൃരാകും.പ്റിയനന്ദന്റെ തലയിലൊഴിച്ച ദ്റാവകത്തേക്കാൾ നാറുന്ന ഈ പദപട്ടാഭിഷേകത്താൽ സഖാക്കൾ എന്താണ് നേടുന്നത്?സിപിഎമ്മിന്റേയും ഉറ്റ
ശത്റുക്കളായ ആറെസ്സസ്സിന്റേയും മാത്റം നാടാണിതെന്നോ.either cpm or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏകidentity?എല്ലാവർക്കും ഇടമുള്ള,വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് നിങ്ങൾ ഇല്ലാതാക്കുകയാണ്.വൃതൃസ്തമായ
നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.