X

കലോത്സവ സമാപനം; നിങ്ങള്‍ക്ക് എന്തൊരു ‘വൈബാണ്’: കോഴിക്കോടിനെ പ്രശംസിച്ച് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന വേദിയില്‍ കോഴിക്കോടിനെ പ്രശംസിച്ച് മന്ത്രി ശിവന്‍കുട്ടി. അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിക്കുകയാണ്. സമാപനത്തില്‍ ഏറ്റവും അധികം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ നാടിനോടാണ്, കോഴിക്കോട്ടുകാരോടാണ്. എന്തൊരു ‘വൈബ്’ ആണ് നിങ്ങള്‍ക്ക്. ഹലുവ പോലെ മധുരമുള്ളതാണ് നിങ്ങളുടെ സ്‌നേഹം. മന്ത്രി പറഞ്ഞു.

കലോത്സവ വിജയത്തിനായി പ്രയത്‌നിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. സംഘാടകര്‍ മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ അടങ്ങിയ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ച് കൊണ്ടാണ് മന്ത്രി സമാപന പ്രസംഗം നടത്തിയത്. അധ്യാപക സംഘടനകള്‍, റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, താമസം, ഭക്ഷണം, പബ്ലിസിറ്റി, പ്രോഗ്രാം, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്‌റ്റേജ് ആന്‍ഡ് പന്തല്‍, ഗതാഗതം, വെല്‍ഫയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍, ട്രോഫി, ദൃശ്യ വിസ്മയം, ധനകാര്യം, സുവനീര്‍, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, സാംസ്‌കാരിക പരിപാടികള്‍, എക്‌സിബിഷന്‍, മീഡിയ, ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങി എല്ലാ കമ്മിറ്റികള്‍ക്കും നന്ദി അറിയിച്ചു.

അടുത്ത കലോത്സവം മുതല്‍ നോണ്‍വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാനും സൗകര്യമൊരുക്കും. കലോത്സവ മാനുവല്‍ പുതുക്കുന്നതിലും ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

webdesk13: