X

കനകകിരീടം 11-ാം തവണയും കോഴിക്കോടിന്

കണ്ണൂര്‍: കൗമാരകലയുടെ കനക കീരിടം ചൂടി വീണ്ടും കോഴിക്കോട്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ 939 പോയിന്റുമായാണ് തുടര്‍ച്ചയായ പതിനൊന്നാം തവണ കോഴിക്കോട് ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. അവസാന രണ്ട് ഹയര്‍ അപ്പീല്‍ കോഴിക്കോടിനെ തുണച്ചപ്പോള്‍ ഒപ്പത്തിനൊപ്പം പോരാടിയ പാലക്കാടിന് മൂന്നു പോയിന്റിന്റെ വ്യത്യാസത്തില്‍ കാലിടറി. 936പോയിന്റാണ് പാലക്കാട് നേടിയത്. ആതിഥേയ ജില്ലയായ കണ്ണൂര്‍ 933 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. 752 പോയിന്റുമായി ഇടുക്കിയാണ് ഏറ്റവും പിന്നില്‍.

 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 133 പോയിന്റുമായി ബി.എസ്.എസ് ഗുരുകുലം ഒന്നാമതെത്തി. 83 പോയിന്റുമായി എം.കെ.എന്‍.എം.എച്ച്.എസ് കുമരമംഗലം രണ്ടാം സ്ഥാനത്തും 80 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് മുന്നാമതുമെത്തി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 131 പോയിന്റുമായി കുമരമംഗലം എം.കെ.എന്‍.എം ഹയര്‍ സെക്കന്ററിക്കാണ് ഒന്നാം സ്ഥാനം. 123 പോയിന്റുമായി ആലത്തുര്‍ ഗുരുകുലം ബി.എസ്.എസ് രണ്ടാം സ്ഥാനവും 116 പോയിന്റുമായി എന്‍.എസ് ബോയ്‌സ് മാന്നാര്‍ മൂന്നാം സ്ഥാനവും നേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ചേര്‍ന്ന് ജേതാക്കള്‍ക്ക് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു.

chandrika: