ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടും തളരാതെ സഞ്ജു കളിക്കളത്തില്‍ കണക്ക് തീര്‍ത്തു. ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണ്‍ അടിച്ച് കൂട്ടിയത് 72 റണ്‍സ്. 108 പന്തില്‍ 4 ഫോറും 7 സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ആദ്യ ബാറ്റിങ് കേരളത്തിനായിരുന്നു. മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ രോഹന്‍ പ്രേമും രോഹന്‍ കുന്നുമ്മലും ആദ്യ വിക്കറ്റില്‍ 90 റണ്‍സ് അടിച്ചു. ഷോണ്‍ റോജറിനും സച്ചിന്‍ ബേബിക്കും വേഗം കളിക്കളം വിടേണ്ടി വന്നെങ്കിലും തുടര്‍ന്ന് നിരാശ പ്രത്യാശയ്ക്ക് വഴിയൊരുക്കി. ടീം പ്രതിരോധത്തിലായ ഘട്ടത്തിലാണ് ക്യാപ്റ്റന്‍ സഞ്ജു ഇറങ്ങിയത്. 66.67 റണ്‍സ് ശരാശരിയില്‍ ബാറ്റ് ചെയ്ത താരം കേരളത്തിന്റെ സ്‌കോര്‍ 222ല്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍. രോഹന്‍ പ്രേം (79), രോഹന്‍ എസ്.(50) റണ്‍സും നേടി. മൂന്ന് വിക്കറ്റെടുത്ത ഷഹബാസ് നദീം മൂന്ന് വിക്കറ്റും ഉത്കര്‍ഷ് സിങ് രണ്ട് വിക്കറ്റും നേടി.