X

കുല്‍ഭൂഷണിന്റെ വധശിക്ഷ: ആസൂത്രിത കൊലപാതകമായി മാത്രമേ കാണാനാവൂ എന്ന് ഇന്ത്യ; 10 പാക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണെ വധശിക്ഷക്ക് വിധിച്ച പാക് നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. കല്‍ഭൂഷണെ തൂക്കിക്കൊന്നാല്‍ അതിനെ ആസൂത്രിത കൊലപാതകമായി മാത്രമേ കാണാനാവൂ എന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചു.

കല്‍ഭൂഷണ്‍ സുധീര്‍യാദവ് റോ ഏജന്റാണെന്നാരോപിച്ചാണ് പാകിസ്താന്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. അതേസമയം, വിചാരണ നടക്കുന്നത് പോലും ഇന്ത്യന്‍ ഹൈക്കമ്മീഷണറെപ്പോലും അറിയിച്ചിരുന്നില്ലെന്നും അതില്‍ തന്നെ ഗൂഢാലോചന സംശയിക്കുന്നുണ്ടന്നും ഇന്ത്യ ആരോപിച്ചു.

പാകിസ്താന്‍ കോടതിയുടെ അപ്രതീക്ഷിത നടപടിക്കെതിരെ പ്രതിഷേധമറിയച്ച ഇന്ത്യ ബുധനാഴ്ച വിട്ടയക്കാനിരുന്ന 12 പാക് പൗരന്മാരുടെ മോചനം റദ്ദാക്കി.

chandrika: