കളമശ്ശേരി സ്ഫോടനത്തെ പലരും മുന്‍വിധിയോടെയാണ് കണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ . മാര്‍ട്ടിന്‍ കീഴടങ്ങിയത് കൊണ്ട് കേരളം രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണകള്‍ പരക്കുമായിരുന്നു.
ചില മാധ്യമങ്ങള്‍ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ കാര്യം പറയാനില്ല. മുന്‍വിധിയോടെയാണ് പലരും സംഭവത്തെ കണ്ടത്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.