കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ പ്രതി ഡൊമനിക് മാര്‍ട്ടിനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ എറണാകുളം അത്താണിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. മാര്‍ട്ടിന്‍ ബോംബ് നിര്‍മ്മാണത്തിന്റെ പരീക്ഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ സ്‌ഫോടനം നടന്ന കളമശേരിയിലെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലും പ്രതിയെ എത്തിക്കും.
ഇന്നലെ രാത്രിയോടെയാണ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണ സംഘം മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലായിരുന്ന ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍ ഡൊമിനി (57)ക്കിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, വധശ്രമം. ഗൂഢാലോചന എന്നിവയ്ക്കുപുറമേ യു.എ.പി.എ. വകുപ്പും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അഞ്ചരവര്‍ഷമായി ഇയാള്‍ താമസിച്ച തമ്മനം കുത്തിപ്പാടി കാദര്‍പിള്ള റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍, ഡൊമിനിക്കിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്.