കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ട്ടിനെ കണ്ടത് ഹാളിന് പുറത്ത് വെച്ചെന്നും പരേഡില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
വൈകിട്ട് മൂന്നുമണിയോട് കൂടിയാണ് തിരിച്ചറിയല്‍ പരേഡ് ആരംഭിച്ചത്. എറണാകുളം അഡിഷണല്‍ സിജിഎം കോടതിയുടെ അനുമതി പ്രകാരം കാക്കനാട് ജില്ലാ ജയിലില്‍ വെച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. പങ്കെടുത്ത മൂന്ന് പേരില്‍ രണ്ടുപേര്‍ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞു.