X

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയില്‍ കേസ്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിച്ച് വരികയാണ് പൊലീസ്.

അതേസമയം കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലതത്തില്‍ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങള്‍ക്ക് പൊലീസ് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ, വര്‍ഗീയ വിദ്വേഷം എന്നിവ നടത്തുന്നവര്‍ക്കെതിരെയും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവ് ദര്‍വേഷ് ഹിബ് നിര്‍ദേശം നല്‍കി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

 

webdesk11: