കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു. കുഞ്ഞിനെ കൈമാറുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ നേരെത്തെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുന്നതില്‍ അനുകൂല നിലപാടാണ് സിഡബ്ല്യസി സ്വീകരിച്ചത്.
കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണാവകാശം ആവശ്യപ്പെട്ട് സിഡബ്ല്യിക്ക് അപേക്ഷ നല്‍കി തൊട്ടുപിന്നാലെ ദമ്പതികള്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. വൈകാരിക വിഷയമായതിനാല്‍ കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളുടെ നിലപാടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തേടിയിരുന്നു. കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കുന്നതില്‍ അവര്‍ക്കും എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഇതോടെയാണ് വിവരം കോടതിയെ അറിയിക്കാന്‍ തീരുമാനമായത്.