X

തലസ്ഥാന നഗരിയില്‍ കലാമാമാങ്കത്തിന് ഇന്ന് തുടക്കം

കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രാവിലെ പത്ത് മണിക്ക് കലയുടെ പെരുന്നാളിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെ 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയും. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്.

കലോത്സവത്തിന്റെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇതിനോടകം തലസ്ഥാനത്ത് എത്തി. ഇനി തലസ്ഥാന നഗരത്തിന് അഞ്ച് ദിനങ്ങള്‍ ഉറക്കമില്ലാ നാളുകള്‍. ഉരുളെടുത്ത വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

webdesk18: