കലാമണ്ഡലത്തില്‍ കൂടിയാട്ട പഠനം ആരംഭിച്ച് ആദിവാസി വിദ്യാർഥി.കൂടിയാട്ടം അഭ്യസിക്കാൻ ആദിവാസി വിഭാഗത്തിൽനിന്നും ആദ്യമായാണ് ഒരു വിദ്യാർഥി കലാമണ്ഡലത്തിലെത്തുന്നത്. കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട വയനാട് തോണിക്കടവിൽ ചേകാടിതുറമ്പൂർ കോളനിയിൽ ഷരുൺ(16 ) ആണ് പ്ലസ് വൺ ക്ലാസിൽ പ്രവേശനം നേടിയിരിക്കുന്നത്.ഗുരു കലാമണ്ഡലം കനകകുമാറിനു ദക്ഷിണ നൽകി ഷരുൺ പഠനത്തിനു തുടക്കം കുറിച്ചു.കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി നേടിയിട്ടുണ്ട്. പുറത്തു പോയി കലാപഠനമെന്നത് മകന്റെ ആഗ്രഹമറിഞ്ഞ അമ്മയുടെ ശ്രമമാണ് മകനെ കലാമണ്ഡലത്തിൽ എത്തിച്ചത്.