തിരുവന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ ഉത്തരവാദിത്തം വഹിക്കണം. സാസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്.
2006 മുതല്‍ സംസ്ഥാനത്തെ ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവി വഹിക്കുന്നത്. പുതിയ ചാന്‍സലറെ സ്പോണ്സര് നിയമിക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍ നിയമസഭയില്‍ ബില്ലായി കൊണ്ട് വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു വ്യക്തമാക്കി.