X

മണിയുടെ മരണം; അസ്വാഭാവികമെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ.്‌ഐ.ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയ സിബിഐ അന്വേഷണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം. ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാര്‍ കോടതെ സമീപിച്ചത്.

അന്വേഷണത്തെ ആരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങി.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്. ഒഴിവുകാലവസതിയായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

chandrika: