X

കൈരാനയില്‍ ബി.ജെ.പിയെ പിന്നിലാക്കി ആര്‍.എല്‍.ഡിക്ക് വന്‍മുന്നേറ്റം

ലക്‌നൗ: ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്‌സഭാ സീറ്റില്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥി യുടെ തബസ്സും ബീഗത്തിന്(ആര്‍.എല്‍.ഡി) വന്‍ മുന്നേറ്റം. നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നിന്നിരുന്ന ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി തബസും മുന്നിടുകയായിരുന്നു. മൂന്നാം റൗണ്ടില്‍ വോട്ടെണ്ണിയപ്പോള്‍ മുവ്വായിരം വോട്ടുകള്‍ക്ക് മുന്നിലാണ് തബസും ഹസ്സന്‍.

മ്രിഗാംക സിങായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. യു.പിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ സമാദ് വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസ്സനാണ് മുന്നില്‍.

മഹാരാഷ്ട്രയിലെ പല്‍ഘര്‍, ഭണ്ഡാര–ഗോണ്ടിയ ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. കര്‍ണാടകത്തിലെ ആര്‍.ആര്‍ നഗറില്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ജെ.ഡി.എസ് മൂന്നാമതാണ്. ബീഹാറിലെ ജോകിഹാടില്‍ ജെ.ഡിയുവിന് മുന്നേറ്റം. പഞ്ചാബിലെ ഷക്കോട്ടില്‍ കോണ്‍ഗ്രസ്സും പഷ്ചമി ബംഗാളിലെ മഹേഷ് തലയില്‍ കോണ്‍ഗ്രസ്സിനും മുന്നേറ്റമുണ്ട്. ഝാര്‍ഖണ്ഡിലെ സിലിയില്‍ എ.ജെ.എസ്.യു ലീഡ് ചെയ്യുന്നു. ഗോമിയയില്‍ ബി.ജെ.പിയാണ് മുന്നില്‍.

കൈരാനയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന സാഹചര്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കാനുള്ള പ്രതിപക്ഷത്തിന്റെ കരുത്താണ് കൈരാന.

ബി.ജെ.പി എം.പിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ ബി.ജെ.പിക്ക് കൈരാനയില്‍ വിജയിച്ചേ മതിയാകു. വിജയിച്ചാല്‍ 2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിക്കും.

chandrika: