കയ്പമംഗലം: തൃശൂര്‍ കയ്പമംഗലത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ഹര്‍ത്താല്‍. കയ്പമംഗലം നിയോജക മണ്ഡലം കൊടുങ്ങലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി ഉണ്ടായ സി.പി.എം -ബി.ജെ.പി സംഘര്‍ത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ സതീശന്‍(51) ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്നു കയ്പമംഗലം സ്വദേശി സതീശന്‍. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംഘര്‍ത്തില്‍ ഇരു കൂട്ടര്‍ക്കും പരിക്കേറ്റിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘടനാപ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറച്ച നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കയ്പമംഗലം.