X

നെഹ്രു ട്രോഫി മത്സരഫലത്തിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകും

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ്, മത്സരഫല നിർണയത്തിനെതിരെ പരാതി നൽകും. നെഹ്‌‌റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്കാണ്, വീയപുരം ചുണ്ടൻ വള്ളം തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകുക.

ആലപ്പുഴ ജില്ലാ കളക്ടർ ചെയർമാനും സബ് കളക്ടർ സെക്രട്ടറിയും നിരവധി ബോട്ട് ക്ലബ് ഭാരവാഹികൾ അംഗങ്ങളായും ഉള്ളതാണ് എൻടിബിആർ സൊസൈറ്റി. വീയപുരം ചുണ്ടനാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് മത്സരത്തിൽ തുഴഞ്ഞത്. ഫെനലിൽ വെറും 5 മൈക്രോ സെക്കൻഡിന്റെ വെത്യാസത്തിലാണ് വീയപുരം ചുണ്ടന് കാരിച്ചാൽ ചുണ്ടന് പിന്നിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്യേണ്ടി വന്നത്.

ഫൈനൽ മത്സരം പൂർത്തിയാക്കിയതിന് പിന്നാലെ ഫലം സ്ക്രീനിൽ തെളിഞ്ഞപ്പോൾ രണ്ടു ചുണ്ടൻവള്ളങ്ങളും ഒരേ സമയത്ത് തന്നെയാണ് ഫിനിഷ് ചെയ്തതായി കാണിച്ചതെന്ന് കൈനകരി വില്ലേജ് ബോട്ട് ക്ലബ് ആരോപിക്കുന്നു. ഇതോടെയാണ് ജേതാക്കൾ സംബന്ധിച്ചുള്ള തർക്കം ഉടലെടുത്തത്. എന്നാൽ പിന്നീട് മത്സരഫലം പുനർനിർണയിച്ചപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4:29:785 എന്ന സമയത്തും, കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ 4:29:790 സമയത്തും ഫിനിഷ് ചെയ്തതായി മാറ്റി. ഇതിനെതിരെയാണ് എൻടിബിആറിന് സംഘം പരാതി നൽകുക.

webdesk14: