X
    Categories: indiaNews

സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക് പോയ മുബഷര്‍ തോറ്റു

സി.പി.എം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയ പാര്‍ട്ടി എം.എല്‍.എ മുബഷര്‍ അലിക്ക് പരാജയം. ത്രിപുരയിലെ കൈലാഷഹര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് അലി പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ത്തിയത്. ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കളോടൊത്ത് അംഗത്വം സ്വീകരിച്ച മുബഷറിനെ ബി.ജെ.പിക്കാര്‍ കയ്യൊഴിഞ്ഞതായാണ് ഫലം വ്യക്തമാക്കുന്നത്.സി.പി.എമ്മാകട്ടെ ഇയാളെ പുറത്താക്കിയതുമില്ല. ഇതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം നിയമപരമല്ലെന്ന് സി.പി.എം വാദിച്ചെങ്കിലും കമ്മീഷന്‍ വഴങ്ങിയിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഹമ്മദ് അബ്ദുല്‍ മതീനാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന്റെ ജഹാംഗീര്‍ അലി മൂന്നാംസ്ഥാനത്തായി. 2013ല്‍ കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചിരുന്നത്.

Chandrika Web: