മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് കൈഫ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റനാണ് കൈഫ്. ത്രിപുരക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സ് നേടിയതോടെയാണ് കൈഫ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ കൂടിയായ കൈഫിനെ അഭിനന്ദിച്ച് സെവാഗും റൈനയുമടക്കം ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം വരെ ഉത്തര്‍പ്രദേശ് ക്യാപ്റ്റനായിരുന്ന 35കാരന്‍ ഈ വര്‍ഷമാണ് ഛത്തീസ്ഗഡ് ക്യാപ്റ്റനായത്. ദേശീയ ജഴ്‌സിയില്‍ നിന്ന് പുറത്തായ ശേഷം രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കിയിരുന്നു കൈഫ്. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റതോടെ വീണ്ടും ക്രിക്കറ്റില്‍ ശ്രദ്ധപതിപ്പിക്കുകയായിരുന്നു. രഞ്ജിയില്‍ കന്നിക്കാരായ ഛത്തീസ്ഗഡ് ടീമിലേക്ക് അങ്ങനെയാണ് കൈഫിന്റെ വരവ്. ആദ്യ മത്സരത്തില്‍ തന്നെ ത്രിപുരയെ തകര്‍ത്ത് കൈഫും പടയാളികളും പുതിയ അട്ടിമറികള്‍ക്ക് കോപ്പ്കൂട്ടിക്കഴിഞ്ഞു.