X

‘കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണം’; മതസ്പര്‍ധാ വകുപ്പ് ചേർക്കാത്തതിന് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വിവാദ പോസ്റ്റിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ളവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്‍റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.

ഹർജിക്കാരൻ നൽകിയ പരാതിയിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചേര്‍ക്കണം എന്നുള്ള ഹര്‍ജിക്കാരന്‍റെ വാദം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് സെപ്റ്റംബര്‍ ആറിന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം അടക്കം ഇപ്പോഴും സ്വീകരിക്കുന്നത്.

webdesk13: