വടകരയില്‍ തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വര്‍ഗ്ഗീയത ഊതിക്കത്തിക്കുന്ന തരത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പോലീസിന് അന്ത്യശാസനവുമായി കോടതി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു. എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.
നേരത്തേ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപെട്ടിട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി പൊലീസിന് അന്ത്യശാസനം നല്‍കിയത്. ”അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട് യുവര്‍ ഓണര്‍..” എന്ന ഒറ്റവരി മറുപടിയാണ് പ്രൊസിക്യൂഷന്‍ നല്‍കിയത്. കുറെ കാലമായി പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതേ വാചകങ്ങളാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി പോലീസ്-സിപിഎം തിരക്കഥയില്‍ എട്ട് മാസമായി ”പുരോഗമിക്കുന്ന” അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയും പൊതുജനവും അറിയട്ടെ എന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രതികരിച്ചു.