X

കാഫിർ പ്രയോഗം; സിപിഎം നേതാവ് കെ.കെ ലതികയുടെ മൊഴിയെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കിയ കാഫിര്‍ പ്രയോഗത്തില്‍ മുന്‍ എംഎല്‍എ കെ.കെ ലതികയുടെ മൊഴിയെടുത്തു. രണ്ടുദിവസം മുമ്പാണ് വടകര എസ്എച്ചഒയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. ലതിക വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നാണ് ആരോപണം. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പി.കെ മുഹമ്മദ് കാസിമും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

webdesk13: