കാഫിര്‍ പോസ്റ്റ് വ്യാജം: നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്ന് തെളിഞ്ഞു

കണ്ണൂർ: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമല്ല പോസ്റ്റർ നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി.

webdesk14:
whatsapp
line