X

‘കാഫിർ സ്ക്രീൻഷോട്ട്’പോലീസ് അധോലോകം,സംഘ പരിവാര ബന്ധം; മുസ്ലിം യൂത്ത് ലീഗ് ലോങ് മാർച്ച് നാളെ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ തുറന്ന് കാണിക്കാനും, നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പോലീസ് മേധാവികളുടെ സംഘപരിവാര നേതാക്കളുമായുള്ള കൂടിക്കാഴ്ച കേരളത്തെ സംഘപരിവാരത്തിന് ഒറ്റിക്കൊടുക്കുന്ന സാഹചര്യംങ്ങൾക്ക് മൗനസമ്മതം നൽകുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,കൊള്ള, കൊല, സ്വർണക്കടത്ത്, പരാതിക്കാരിയെ ചൂഷണം ചെയ്ത ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും,”പോലീസ്, മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടും ഗൂഢ സംഘങ്ങളുടെ കുതന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വടകര താഴങ്ങാടിയിൽ നിന്ന് ആരംഭിച്ച് ജില്ല പോലീസ് കേന്ദ്രമായ വടകര എസ്.പി ഒഫീസിലേക്ക് നടക്കുന്ന ലോങ്ങ് മാർച്ച് ശക്തമായ യുവരോഷമുയർത്തും
കോഴിക്കോട് മാമിയുടെ തിരോധാനം, കനോലി കനാലിൽ വീണ് മരണപ്പെട്ട വ്യക്തിയുടെ കുടുംബം നടത്തുന്ന കേസ് തുടങ്ങിയ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ ഒട്ടനവധി വിഷയങ്ങളിൽ പോലീസ് അന്വേഷണത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ലോങ് മാർച്ച്‌ നടക്കുന്നത്.

സമാനമായ അനീതി നേരിട്ടുകൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരേയും ഈ വിഷയത്തിൽ ഒരുമിപ്പിച്ചു നിർത്തി തുടർന്നും ഇത്തരം നീതി നിഷേധിക്കപ്പെടുന്ന ആളുകൾക്ക് വേണ്ടി ശബ്ദമുയർത്താൻ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

നാളെ വൈകുന്നേരം 4 മണിക്ക് താഴെയങ്ങാടിയിൽ പി.സി സൗധം പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് വടകര എസ്.പി ഓഫീസിൽ സമാപിക്കും . മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എം.എ സലാം ഉൽഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ജില്ലാ പ്രസിഡന്റ്‌ എം എ റസാഖ് മാസ്റ്റർ, ജനറൽ ടി.ടി ഇസ്മയിൽ, ട്രഷറർ സൂപ്പി നരിക്കട്ടേരി, യു.ഡി.എഫ് കൺവീനർ അഹ്മദ് പുന്നക്കൽ യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണൂർ, ആഷിഖ് ചെലവൂർ, സംസ്ഥാന ഭാരവാഹികളായ ടിപിഎം ജിഷാൻ, ഫാത്തിമ തഹ്ലിയ എന്നിവർ പങ്കെടുക്കും.

കേരളത്തിലെ ആഭ്യന്തര രംഗം അപകടകരമായ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ ഘട്ടത്തിൽ ആഭ്യന്തരവകുപ്പിന്റെ കൊള്ളരുതായ്മക്കെതിരെയും, കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെയും, പോലീസ് നേതൃത്വം എഡിജിപി എംആർ അജിത് കുമാറും സംഘപരിവാര നേതാവും തമ്മിൽ നടന്നിട്ടുള്ള കൂടിക്കാഴ്ച സംഘപരിവാരാലയത്തിൽ നമ്മുടെ കേരളത്തെ ഒറ്റിക്കിടക്കുന്നതായതിനാലും ഈ പ്രതിഷേധത്തിൽ പങ്കാളിത്തം വഹിക്കാൻ മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.

webdesk13: