X

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. അധ്യാപകനെ സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു തലയെന്നാണ് കാഫിർ സ്ക്രീൻഷോട്ട് പുറത്തുവന്നത്. കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. റെഡ് എന്‍കൌണ്ടര്‍, റെഡ് ബെറ്റാലിയന്‍, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടിങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് ചെയ്തത് റെഡ് എന്‍കൌണ്ടര്‍ ആണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

 

webdesk14: