റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായാണോ ബൈക്ക് യാത്രികര്‍ എത്തിപ്പെട്ടത് ? . സോഷ്യല്‍ മീഡിയയില്‍ ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്ക് കടുവയില്‍ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികര്‍ ആരാണ്. പതറാതെ വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് പറയപ്പെടുമ്പോഴും പകര്‍ത്തിയ വീഡിയോയില്‍ നിന്ന് യാത്രികരുടെ സംസാരത്തില്‍ നിന്ന് വ്യക്തമാക്കുന്നത് അവര്‍ കടുവയെ കണ്ടിട്ടുണ്ട് അല്ലെങ്കില്‍ എന്തോ അന്വേഷിക്കുന്നുണ്ട്. ‘ ഡാ അത് ഇവിടെ അല്ലെ ദാ വരുന്നു’ എന്ന് ക്യാമറാമാന്‍ വാഹനം ഓടിച്ച ആളോട് ചോദിക്കുന്നത് കേള്‍ക്കാം. സമൂഹമാധ്യമങ്ങളില്‍ ഇത്രമാത്രും പ്രചരിച്ചിട്ടും ക്യാമറാമാന്‍ രംഗത്ത് എത്താത്തത് സംശയം സൃഷ്ടിക്കുന്നു.
വയനാട്ടില്‍ നിന്നുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവരെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുല്‍ത്താന്‍ബത്തേരി – പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ചിലര്‍ പറയുന്നുണ്ട്. ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നത് കൊണ്ട് സംഭവം കേരളത്തിലാകാമെന്നാണ് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.