മംഗളൂരു: പ്രശസ്ത സാക്‌സ ഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥ്(69) അന്തരിച്ചു. പുലര്‍ച്ചെ മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ പിതാവില്‍ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്.
കര്‍ണാടക സംഗീത സദസ്സുകള്‍ക്ക് സാക്‌സാഫോണിനെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. പ്രധാനപ്പെട്ട രാജ്യാന്തര സംഗീതോല്‍സവങ്ങളിലെല്ലാം കദ്രി ഗോപാല്‍നാഥിന്റെ സാക്‌സാഫോണ്‍ മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനാണ് അദ്ദേഹം.