തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോക്‌സോ കേസ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിനു വിധേയമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യങ്ങളുമായി കോടതിയെ സമീപിക്കാന്‍ പ്രതിഭാഗം തീരുമാനിച്ചു.
പൊലീസ് പ്രതികൂട്ടിലായതോടെ സംഭവത്തിന്റെ അന്വേഷണചുമതല ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറാന്‍ ഡിജിപി തീരുമാനമെടുത്തു. പ്രത്യേകസംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. ഡിസംബര്‍ 18നാണ് കടയ്ക്കാവൂര്‍ പൊലീസ് പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നുമുതല്‍ അട്ടകുളങ്ങര വനിതാ ജയിലിലാണ്.