X

തൃപ്തിയോടു മടങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് കടകംപള്ളി; തടഞ്ഞുവച്ചത് ബി.ജെ.പിയുടെ നാടകം

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണ്. തൃപ്തിയോട് മടങ്ങിപ്പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്ന് മന്ത്രി പറഞ്ഞു.

തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനു വന്നിരിക്കുന്നത് ഒരു സുപ്രിം കോടതി വിധിയുടെ ബലത്തിലാണ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിയാണ് അവര്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇത്രയും ബഹളം നടക്കുന്ന പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല ഇടപെട്ട് അവരെ തിരിച്ച് അയക്കാവുന്നതേയുള്ളൂവെന്ന് കടകംപള്ളി പറഞ്ഞു.

തൃപ്തി ദേശായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണെന്നാണ് മനസിലാക്കുന്നത്. അവര്‍ കാവിക്കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ ഇടപെട്ട് അവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുന്നത് പ്രാകൃതമാണെന്ന് കടകംപള്ളി പറഞ്ഞു.

chandrika: