കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മരിച്ച ഏഴ് പേരും അഫ്ഗാന് പൗരന്മാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന് വീണ്ടും പിടിമുറുക്കിയതിന് പിന്നാലെ ആയിരക്കണക്കിനു പേര് രാജ്യം വിടാന്‍ ശ്രമിക്കുകയാണ്. അതിനിടെ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും ഉണ്ടായി. ഇത് സംഘര്‍ഷത്തിലേക്കു നയിച്ചുവെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.