കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ, കാബൂള്‍ വിമാനത്താവളത്തില്‍ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു.
അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ സായുധ സേനയാണ് വിമാനത്താവളത്തില്‍ വെടിവെയ്പ് നടന്ന കാര്യം അറിയിച്ചത്.