X
    Categories: gulfNews

കഅബയുടെ വാതില്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ അന്തരിച്ചു

മക്ക: വിശുദ്ധ കഅബയുടെ വാതിലുകള്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ മുനിര്‍ സാരി അല്‍ ജുന്തി അന്തരിച്ചു. ചികിത്സക്കായി ജര്‍മനിയിലെത്തിയ അല്‍-ജുന്തി അവിടെ വെച്ചാണ് മരിച്ചതെന്ന് ഹറം മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

1976 ല്‍ സഊദി ഭരണാധികാരിയായിരുന്ന ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് കഅബയുടെ വാതിലുകളിലെ പോറലുകള്‍ ശ്രദ്ധിക്കുകയും ശുദ്ധമായ സ്വര്‍ണ്ണം ഉപയോഗിച്ച് പുതിയ വാതില്‍ നിര്‍മിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വാതിലിന്റെ രൂപകല്‍പ്പനക്കായി അല്‍ ജുന്തിയെയാണ് തിരഞ്ഞെടുത്തത്.

വാതിലിന്റെ നിര്‍മാണത്തിനായി പ്രത്യേക വര്‍ക്ക് ഷോപ്പ് ആരംഭിച്ച് പുതിയ സാങ്കേതിക രീതികള്‍ ഉപയോഗിച്ച് പ്രൊഫഷണല്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുകയുമായിരുന്നു.  മക്കയിലെ സ്വര്‍ണപ്പണിക്കാരില്‍ പ്രമുഖനായിരുന്ന അഹമ്മദ് ഇബ്രാഹിം 280 കിലോഗ്രാം ശുദ്ധമായ സ്വര്‍ണം ഉപയോഗിച്ച് പന്ത്രണ്ട് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: