X
    Categories: CultureNewsViews

താന്‍ കോണ്‍ഗ്രസുകാരനാണ്; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല: കെ.വി തോമസ്

താന്‍ കോണ്‍ഗ്രസുകാരനാണ്; കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ല: കെ.വി തോമസ്
ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചില മാനസിക വിഷമങ്ങള്‍ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. തനിക്ക് തന്റേതായ വ്യക്തിത്വമുണ്ട്. പദവികളല്ല പ്രശ്‌നം. എറണാകുളം യു.ഡി.എഫിന്റെ കോട്ടയാണ്. ആര് സ്ഥാനാര്‍ത്ഥിയായാലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഹൈബി ഈഡന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യ്ക്തമാക്കി.

പാര്‍ട്ടി ഏത് പദവി നല്‍കിയാലും സ്വീകരിക്കും. പറഞ്ഞു തീര്‍ത്തതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചും. താന്‍ അടിസ്ഥാനപരമായി കോണ്‍ഗ്രസുകാരനാണ്. മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുണ്ട്. അത് രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് തന്നോട് നല്ല കരുതല്‍ കാട്ടിയിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: