X

കെ. റെയില്‍ യോഗം; വിളിച്ചത് മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ളവരെ മാത്രം- വി.ഡി സതീശന്‍

കെ റെയില്‍ പദ്ധതിയുമായി നിയമസഭയില്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോള്‍ പൗരപ്രമുഖന്മാരെ കാണാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ്പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്ന വരെ മാത്രമാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.ഇത് ഈ പദ്ധതിയെക്കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു, ഈ പദ്ധതിയെ കുറിച്ചുള്ള കൃത്യമായ രൂപരേഖ പോലുമില്ലാതെയാണ് സര്‍ക്കാര്‍ സ്ഥലമെടുപ്പ് തുടങ്ങിയിരിക്കുന്നത്, മുഖ്യമന്ത്രിക്ക് താല്പര്യം ഉള്ളവരെ മാത്രം ചര്‍ച്ചയ്ക്ക് വിളിക്കുകയും അത്തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുകയാണ് ഉദ്ദേശമെങ്കില്‍ അതിന് ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷനേതാവ് ഓര്‍മിപ്പിച്ചു.

 

 

Test User: