കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനു ഡ്രൈവിംഗ് ടെസ്റ്റ് കാറില്‍. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസന്‍സുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് കാറില്‍ ‘എച്ച്’ എടുപ്പിച്ചത്. വിദഗ്ധ പരിശീലനത്തിന് ശേഷമേ ബസ് ഓടിപ്പിക്കുവെന്നാണ് സ്വിഫ്റ്റ് അധികൃതറുടെ ഔദ്യോഗിക വിശദീകരണം.
അപേക്ഷിച്ച 27 വനിതകളില്‍ 10 പേര്‍ക്കാണ് ഹെവി ലൈസന്‍സുള്ളത്. അവര്‍ക്കും കാറിലാണ് ആദ്യ ടെസ്റ്റ്. ഇതിനു ശേഷമാകും പരിശീലനം നല്‍കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുള്ളത്. കേട്ടുകേള്‍വില്ലാത്ത നടപടിയെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അടുത്ത മാസം തൊട്ട് തലസ്ഥാനനഗരത്തില്‍ ഓടേണ്ട ഇലക്ട്രിക് ബസുകളിലെ െ്രെഡവര്‍മാര്‍ക്കാണ് വിചിത്ര പരീക്ഷ ഒരുക്കിയിരിക്കുന്നത്. മാരുതി ആള്‍ട്ടോ കാറില്‍ തന്നെയാണ് റോഡ് ടെസ്റ്റും. ഇവരെ നിരീക്ഷിക്കാന്‍ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥര്‍ പിന്നാലെ.