കാസര്‍കോട് : കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കേണ്ടി വരുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ പാതകളും കര്‍ണാടക അടച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക അറിയിച്ചു.ദക്ഷിണ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. വയനാട് ബാവലി ചെക്ക്‌പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.