X

ജനം ടിവിയുമായി ആത്മബന്ധമുണ്ട്; അതെല്ലാവര്‍ക്കും അറിയാം- കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജനം ടിവിയുമായി ആത്മബന്ധം ഉണ്ടെന്നും അതെല്ലാവര്‍ക്കും അറിയുന്നതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനം ടിവിയുടെ ഉമസ്ഥാവകാശവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല എന്നാണ് ഇന്നലെ താന്‍ പറഞ്ഞത് എന്നും അദ്ദേഹം വിശദീകരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായിട്ടുള്ള പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ളത് കസ്റ്റംസ് കണ്ടെത്തലല്ല. പ്രതിയുടെ മൊഴിയാണ്- അദ്ദേഹം അവകാശപ്പെട്ടു.

സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറി നടന്നു എന്നത് മറച്ചുവയ്ക്കാന്‍ ആണ് മന്ത്രിമാര്‍ രംഗത്തിറങ്ങി പ്രസ്താവനകള്‍ നടത്തുന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിമാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണ്. അന്വേഷണം അട്ടിമറിക്കാനും കുറ്റക്കാരെ രക്ഷപെടുത്താനുമാണ് ശ്രമം. മന്ത്രിമാര്‍ അന്വേഷണത്തില്‍ ഏര്‍പ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ഇത് അന്വേഷണ സംഘമല്ല, കേസ് അട്ടിമറിക്കുന്ന സംഘമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: