X

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി; കെ സുരേന്ദ്രനെതിരെ കേസ്

ദേശീയ പതാക തല തിരിച്ചു ഉയര്‍ത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര്‍ പ്രദീപാണ് പരാതിക്കാരന്‍. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

ദേശീയ പതാക തെറ്റായ രീതിയില്‍ ഉയര്‍ത്തിയതിനാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേശീയതയെ അപമാനിച്ചെന്ന പേരില്‍ സെക്ഷന്‍ 2 (l) വകുപ്പ് ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് എടുത്തത്.

web desk 1: