മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകണം. വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും. അന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പ്രതികളും ഹാജരാകണമെന്നും കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍നിന്നു വിടുതല്‍ തേടി സമര്‍പ്പിച്ച ഹരജിയിലെ കേസ് നടപടികളില്‍ ഹാജരാകാനാണു നിര്‍ദേശം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിടുതല്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കാന്‍ പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. തുടര്‍ന്നു വിശദവാദത്തിനായി കേസ് മാറ്റുകയായിരുന്നു.