X

‘ജനം ടിവി ബിജെപി ചാനലല്ല’; അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യട്ടെയെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ‘ജനം ടിവി ബിജെപി ചാനലല്ലെനന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രനന്‍.

സ്വര്‍ണ്ണക്കടത്തു കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ജനം ടിവി ബിജെപി ചാനലുമല്ല. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ കുറിച്ച് അറിയുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും ജനം ടിവി ബിജെപി ചാനലല്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ജനം ടിവി ഒരു കൂട്ടം ദേശസ്‌നേഹികളുടെ ചാനലാണെന്നും പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്‌നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്‌ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്‌ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശ്യം.

സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണം നേരത്തെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്നും ഇയാളുടെ ഫെയ്‌സ്ബുക്കില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നില്‍ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകളില്‍ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്. ബിജെപി കൗണ്‍സിലറുടെ െ്രെഡവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരന്‍ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്നിവയെല്ലാം പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

chandrika: