X

കെ റെയിലിന് ബദല്‍ നിര്‍ദേശവുമായി കെ സുധാകരന്‍

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലിന് പകരമായി വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഫ്‌ളൈ ഇന്‍ കേരള എന്ന പേരിലൊരു പദ്ധതി സുധാകരന്‍ മുന്നോട്ടു വച്ചു.  കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെ പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും പറഞ്ഞു. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് കെ സുധാകരന്‍ പറയുന്നത്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം വെറും നാല് മണിക്കൂര്‍ കൊണ്ട് എത്താവുന്നതാണ് കെ റെയില്‍ പദ്ധതിയുടെ സവിശേഷതയായി അവതരിപ്പിക്കുന്നതെന്നും ഇതേ ദൂരം ഇത്രയും സമയം കൊണ്ട് തന്നെ ചിലവ് കുറച്ച് നടപ്പിലാക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞു.

കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ മാതൃക സ്വീകരിക്കാം. ഫ്‌ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാകുകയുമില്ലെന്നും പറഞ്ഞു.

Test User: