കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കെ സുധാകരന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.
വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്ന് കൂടിക്കാഴ്ചക്കു ശേഷം സുധാകരന് പ്രതികരിച്ചു.
പച്ചനിറവും മുസ്ലിം പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്ലാമോഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്നും സുധാകരന് പറഞ്ഞു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് വി.ഡി സതീശന് തുടങ്ങിയവരേയും അദ്ദേഹം സന്ദര്‍ശിച്ചു.